കൂട്
ഒരു കൂട് കൂട്ടാനുള്ളടിത്തറക്കായ്
കെട്ടിത്തിരിക്കുന്നു അങ്കണത്തിൽ ഒരു കെട്ടിടത്തിന്റെയും ആദ്യ ഭാഗം
കട്ടിളക്കുള്ള ഉരുപ്പടി എന്നത്
തെക്കേലെ മാവിലായിക്കണ്ടു ചിലർ
തെക്കേലെ ഈ മാവിലായിക്കണ്ടു
രണ്ടു ദിനമോടുവിൽ കൂട് തീർത്തു
പൈങ്കിളി കൂടാരത്തിലേരി മഞ്ഞും വെയിലും വന്നു പോയി
പിന്നേം ദിനങ്ങൾ കടന്നു പോയി
കുഞ്ഞു ജീവൻ തുടിച്ചങ്ങു നില്ക്കെ
തൻ മുഖം തന്നെ ആയിരിക്കേ
പെന്നെന്നിളകുന്നിതാ മരവും
തന്റെ തൻ വള്ളി ചുമരിടവും
മാമരം ആടി ഉലഞ്ഞ നേരം
തല നീട്ടി നീട്ടി ചിലച്ചമ്മക്കിളി